KSDLIVENEWS

Real news for everyone

പൊയിനാച്ചി – മാണിമൂല റോഡ് : ബിറ്റുമിൻ ടാറിടൽ നാലാം റീച്ച് പണി പൂർത്തിയായി

SHARE THIS ON

പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് ബിറ്റുമിൻ ടാറിടൽ നാലാം റീച്ച് പണി വെള്ളിയാഴ്ച പൂർത്തിയായി. ഇതോടെ നവീകരിക്കുന്ന 34.55 കിലോമീറ്റർ ദൈർഘ്യത്തിൽ 700 മീറ്റർ ഒഴികെ മറ്റിടങ്ങളിലെല്ലാം ബിറ്റുമിൻ ടാറിട്ടു. സംസ്ഥാന അതിർത്തിയായ കണ്ണാടിത്തോട്ടിൽനിന്ന് കുറ്റിക്കോൽവരെയും പള്ളത്തിങ്കാൽ കവലയിലും ബേഡകം കയറ്റത്തിലുമാണ് നാലാം റീച്ചിൽ ബിറ്റുമിൻ ടാറിട്ടത്.

ഒന്നാംഘട്ട ടാറിടാത്ത പള്ളത്തിങ്കാൽ പെട്രോൾപമ്പിനുസമീപംമുതൽ പൊടിപ്പള്ളം ബസ് കാത്തിരിപ്പുകേന്ദ്രംവരെ 400 മീറ്ററും ബന്തടുക്ക കവലമുതൽ തപാൽ ഓഫീസിന്‌ സമീപത്തെ കയറ്റംവരെ 300 മീറ്റർ ദൈർഘ്യത്തിലുമാണ് പണി ബാക്കിയുള്ളത്.

മൂന്ന് റീച്ചുകളിലായി പൊയിനാച്ചിമുതൽ പള്ളത്തിങ്കാൽ കവലവരെ ഇതിനോടകം ബിറ്റുമിൻ ടാറിടൽ പണി പൂർത്തിയാക്കിയിരുന്നു. ആദ്യഘട്ടം ടാറിട്ടതിനുമുകളിൽ അവസാന പാളിയായാണ് ബിറ്റുമിൻ ടാറിടുന്നത്. മെക്കാഡം ടാറിങ്ങിനേക്കാൾ മുന്തിയ നിലവാരമുള്ളതാണ് ബിറ്റുമിൻ ടാറിങ്.

പൊയിനാച്ചി ദേശീയപാതയിൽനിന്നുതുടങ്ങി കണ്ണാടിത്തോടുവരെ 12 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!