കൊച്ചിയിലെ ലുലുമാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും; ഉപേക്ഷിച്ചത് വൃദ്ധനെന്ന് സംശയം

കൊച്ചി: കൊച്ചിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
ട്രോളി വൃത്തിയാക്കവേ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചത് ഒരു വൃദ്ധനാണെന്നാണ് സൂചന. ട്രോളിക്ക് സമീപം വൃദ്ധൻ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വൃദ്ധനെയും ഇയാള്‍ വന്ന കാറും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി

