KSDLIVENEWS

Real news for everyone

പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കേരള ജനപക്ഷം

SHARE THIS ON

തിരുവനന്തപുരം: പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കേരള ജനപക്ഷം(സെക്കുലര്‍) വര്‍ക്കിംഗ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള.നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ കാര്യം പ്രഖ്യാപിച്ചത്.

ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് പിസി ജോര്‍ജ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കവെയാണ് പാര്‍ട്ടിയില്‍നിന്നും പിസി ജോര്‍ജിനെ പുറത്താക്കിയിരിക്കുന്നത്. ഭാസ്‌കരപിള്ളയാണ് ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍.

വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്ബുറം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മാര്‍ച്ച്‌ ഏഴിന് പി.​സി. ജോ​ര്‍​ജി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം പി​ള​ര്‍​ന്നിരുന്നു. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ഇ.​കെ. ഹ​സ​ന്‍​കു​ട്ടി​യെ​യും മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളെ​യും നീ​ക്കി​യാ​ണ് പിളര്‍ന്ന വിഭാഗം​​ പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്. ദ​ലി​ത്, ഇൗ​ഴ​വ, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ നി​ര​ന്ത​രം വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ള്‍ ന​ട​ത്തു​ക​യും നി​ല​പാ​ടി​ല്ലാ​ത്ത രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യും ചെ​യ്യു​ന്ന പി.​സി. ജോ​ര്‍​ജി​െന്‍റ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്​​ പു​തി​യ ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!