‘നോമ്ബ് തുറക്കാന്‍ പോയതായിരുന്നു അവര്‍, മരണവിവരം അറിഞ്ഞത് ആശുപത്രിയിലെത്തിയ ശേഷം’: മരിച്ച റഹ്മത്തിന്റെ ബന്ധു പറയുന്നു…

കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നിന്ന് നോമ്ബ് തുറന്ന ശേഷം മട്ടന്നൂരിലേക്ക് വരുമ്ബോഴായിരുന്നു അപകടം. റഹ്മത്തിന്റെ സഹോദരിയുടെ മകളാണ് സഹ്റ. നാസറിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്ബ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്ബ് തുറക്കാനായി വന്നിരുന്നത്. ട്രെയിനില്‍ സാധാരണ ഇവര്‍ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്ബ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു’; ബന്ധു പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം. ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിലാണ് സംഭവം. രാത്രി ഒമ്ബതരയോടെ ‘ഡി കോച്ചില്‍’ ആളുകളുടെ മുഖത്തേക്ക് ഒരാള്‍ പെട്രോള്‍ സ്പ്രേ ചെയ്യുകയും തുടര്‍ന്ന് തീ കൊളുത്തുകയുമായിരുന്നു. അഞ്ച് പേര്‍ക്ക് കാര്യമായ പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതെ അപകടത്തില്‍ കാലിന് പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളാണ് തന്നോടൊപ്പം യാത്ര ചെയ്തവരെ കാണാനില്ലന്ന വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കോരപ്പുഴ പാലത്തിന് സമീപമാണ് തീപൊള്ളലേറ്റ സമയത്ത് ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. കാണാതായവര്‍ പുഴയിലേക്ക് ചാടിയതാകാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ തെരച്ചിലിലാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ ആക്രമണം ആസൂത്രിതമെന്ന നിഗമനത്തിലാണ് പൊലീസ്. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയതിന് ശേഷം ബൈക്കില്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ലിഫ്റ്റ് ചോദിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുകയും അയാള്‍ അതില്‍ കയറിപ്പോകുകയുമായിരുന്നു, അതേസമയം അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കില്‍ നിന്നും കണ്ടെത്തി. ബാഗില്‍ മൊബൈല്‍ഫോണും ഉണ്ട്. ട്രെയിനില്‍ തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ മൊബൈല്‍ ഫോണും പെട്രോളും ആണികളും നോട്ട് ബുക്കും

