KSDLIVENEWS

Real news for everyone

തെലങ്കാനയിലെ ഫാക്ടറിയിൽ തീപ്പിടിത്തവും സ്‌ഫോടനവും: അഞ്ച് മരണം, പത്തുപേർക്ക് പരിക്ക്

SHARE THIS ON

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് അഞ്ചുപേര്‍ മരിച്ചതെന്നാണ് വിവരം.മരിച്ചവരില്‍ ഫാക്ടറി മാനേജരും ഉള്‍പ്പെട്ടിട്ടുണ്ട്. പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പത്തോളം പേര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.പൊട്ടിത്തെറിയുണ്ടായ സമയത്ത് അന്‍പതോളം താഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!