KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത്‌ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി:4 പേർക്ക് പരിക്ക്, 17കാരന് കൈപ്പത്തികൾ നഷ്ടമായി 

SHARE THIS ON

മണ്ണന്തല: തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു.

നെടുമങ്ങാട് സ്വദേശിയായ പതിനേഴുകാരൻ, അഖിലേഷ്, കിരണ്‍, ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാലുപേരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലേഷിന്റെ പരിക്കും ഗുരുതരമാണ്.

പരിക്കേറ്റവർ ഗുണ്ടസംഘത്തിൽപ്പെട്ടവരാണെന്നാണ് വിവരം. നാലുപേർക്കെതിരെയും പോലീസ് കേസുകൾ ഉണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!