ബോഡി ബില്‍ഡര്‍ യാസിര്‍ അറഫാത്ത് തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അന്തിയൂർകുന്ന് വെള്ളാരത്തൊടി വീട്ടിൽ യാസിർ അറഫാത്ത് (34) ആണ് മരിച്ചത്. മിസ്റ്റർ കേരള പട്ടം നേടിയിരുന്നു. വ്യാഴാഴ്‌ച രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജില്ലാ, സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പുകളിൽ വിജയിയാണ് യാസിർ. വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയാണ് പിതാവ്.

