ഉദ്ഘാടന മാമാങ്കം നടത്തുന്ന മോദി മറന്ന സംവിധാനം; അപകടത്തില്‍പ്പെട്ട തീവണ്ടികളില്‍ കവച് സംവിധാനം ഇല്ലായിരുന്നുവെന്ന് റെയില്‍വേ

ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ റെയില്‍വേ തദ്ദേശിയമായി ആവിഷ്ക്കരിച്ച സംവിധാനമാണ് കവച്. ഇത് ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നതാണ് അപകട കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സുരക്ഷാ സംവിധാനം അപകടത്തില്‍പെട്ട തീവണ്ടികളില്‍ ഉണ്ടായിരുന്നെങ്കില്‍ 260 ലധികം ആളുകള്‍ക്ക് ജീവഹാനിയുണ്ടാവുമായിരുന്നില്ല എന്നതാണ് അപകട ശേഷം ഉയരുന്ന പ്രധാന വിമര്‍ശനം. ഒഡീഷയില്‍ അപകടമുണ്ടായ റൂട്ടില്‍ ഈ സംവിധാനം ലഭ്യമായിരുന്നില്ലെന്ന കാര്യം റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ തന്നെ സ്ഥിരീകരിക്കുന്നു. ദുരന്തങ്ങള്‍ നടന്നു കഴിഞ്ഞ് മാത്രമേ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടപടികളും ഉണ്ടാവുന്നത് എന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. വന്ദേ ഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം നടത്താൻ ഓടി നടക്കുന്ന മോദി ജനങ്ങളുടെ സുരക്ഷയുടെ കാര്യം മറന്നു പോയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശവും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കവച് സംവിധാനം രൂപപ്പെടുത്തിയെങ്കിലും അത് പ്രായോഗികതലത്തില്‍ നടപ്പാക്കാൻ കാലതാമസം നേരിട്ടതാണ് ഒറീസയിലെ അപകടത്തിന് കാരണം എന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നു കഴിഞ്ഞു എന്താണ് കവച്? ഇന്ത്യ തദ്ദേശിയമായി ആവിഷ്ക്കരിച്ച കൊളീഷൻ ഡിവൈസാണ്. കവച് ദക്ഷിണ മധ്യ റെയില്‍വേയാണ് ഇതിൻ്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുമായി ബന്ധപ്പെടുത്തി 2022ലെ ബജറ്റില്‍ ‘കവച്’ സംവിധാനവും ഇടംപിടിച്ചിരുന്നു. കവച് ടെക്നോളജി വഴി 2000 കിലോമീറ്റര്‍ റെയില്‍വേ സുരക്ഷിതമാക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.സിഗ്നലിംഗ് സംവിധാനം നവീകരിക്കുന്നതിന് 2500 കോടിയാണ് ആ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം (TCAS) എന്ന പേരില്‍ 2012 മുതല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വയമേവ പ്രവര്‍ത്തിക്കുന്ന സംരക്ഷണ സംവിധാനമാണിത്. പിന്നീട്കവച് അല്ലെങ്കില്‍ ‘കവചം’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ലളിതമായി പറഞ്ഞാല്‍, ട്രെയിനുകളുടെ ബ്രേക്ക് നിയന്ത്രിക്കാനും ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പ് നല്‍കാനും അള്‍ട്രാ ഹൈ റേഡിയോ ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുന്ന, ലോക്കോമോട്ടീവുകളിലും സിഗ്നലിംഗ് സിസ്റ്റത്തിലും ട്രാക്കുകളിലും സ്ഥാപിച്ചിട്ടുള്ള ഒരു കൂട്ടം ഇലക്ട്രോണിക് ഉപകരണങ്ങളും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉപകരണങ്ങളുമാണിത്. പ്രോഗ്രാം ചെയ്ത യുക്തിയെ അടിസ്ഥാനമാക്കിയാണു സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ ഒരു ലോക്കോ പൈലറ്റ് സിഗ്നല്‍ തെറ്റിക്കുമ്ബോള് പ്രവര്‍ത്തിച്ചുതുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. കൂട്ടിയിടി പോലുള്ള സംഭവങ്ങളിലേക്കു നയിക്കുന്ന സിഗ്നല്‍ തെറ്റിക്കല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് റെയില്‍വേ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ കുറ്റമാണ്. സിഗ്നല്‍ പാസ്ഡ് അറ്റ് ഡേഞ്ചര്‍ (SPAD) എന്നാണ് ഇതിനെ വിളിക്കുന്നത്. നിശ്ചിത ദൂരത്തിനുള്ളില്‍ ട്രെയിൻ സഞ്ചരിക്കുന്ന ദിശയില്‍ അതേ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ കടന്നാല്‍ ഉടൻ ശ്രദ്ധയില്‍പ്പെടുകയും അത് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും, ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും ഈ സംവിധാനത്തിന് സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും. The post ഉദ്ഘാടന മാമാങ്കം നടത്തുന്ന മോദി മറന്ന സംവിധാനം; അപകടത്തില്‍പ്പെട്ട തീവണ്ടികളില്‍ കവച് സംവിധാനം ഇല്ലായിരുന്നുവെന്ന് റെയില്‍വേ appeared first on Kairali News | Kairali News Live.

