KSDLIVENEWS

Real news for everyone

എസ്എംഎ: ഒന്നര വയസുകാരന്‍ മുഹമ്മദിനുള്ള മരുന്നിന്റെ ഇറക്കുമതി നികുതി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി

SHARE THIS ON

തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും കേന്ദ്രസർക്കാർ ഒഴിവാക്കി. മരുന്നിന് നികുതി ഇളവ് നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചതായി ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അപൂർവ്വ രോഗമായ എസ്എംഎ പിടിപെട്ട് നടക്കാൻ പോലുമാകാതെ ബുദ്ധിമുട്ടിയ മുഹമ്മദിന്റെ വാർത്ത സമൂഹ മാധ്യമങ്ങൾ വലിയ തോതിൽ ഏറ്റെടുത്തിരുന്നു. 18 കോടിയോളം രൂപയാണ് മരുന്നിന് ചെലവുണ്ടായിരുന്നത്. ക്രൗഡ് ഫണ്ടിങ് വഴി മൂന്ന് ദിവസങ്ങൾക്കകം 46.78 കോടി രൂപ ചികിത്സയ്ക്കായി അക്കൗണ്ടിലേക്ക് സഹായമായെത്തുകയും ചെയ്തിരുന്നു.


സമാന രോഗം ബാധിച്ച മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ചികിത്സയ്ക്ക് കൂടി തുക വകയിരുത്തിയ ശേഷം ബാക്കിയുള്ള തുക എസ്എംഎ രോഗം ബാധിച്ച മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി നൽകാനാണ് മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!