10 ജില്ലകളിൽ അതിതീവ്ര മഴ, 3 ദിവസം തുടരും; ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത

തിരുവനന്തപുരം ∙ മഴക്കെടുതി തുടരുന്നതിനിടെ ഇന്ന് ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ട് (അതിതീവ്ര മഴ). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഇടുക്കി മുതൽ കാസർകോട് വരെ 9 ജില്ലകളിൽ നാളെയും റെഡ് അലർട്ടാണ്. അതിതീവ്രമഴ 3 ദിവസം തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. വൈദ്യുതി ബോർഡിനു കീഴിലെ 7 അണക്കെട്ടുകളിൽ റെഡ് അലർട്ടുണ്ടെങ്കിലും ഇവ തൽക്കാലം തുറക്കില്ല.

