KSDLIVENEWS

Real news for everyone

സർക്കാർ സ്‌കൂളിന് ആശ്രയമായി മഹല്ല് കമ്മിറ്റി; പൊളിച്ചു പണിയുന്നതുവരെ സ്‌കൂൾ മദ്രസയിൽ പ്രവർത്തിക്കും

SHARE THIS ON

കൊണ്ടോട്ടി: പുതിയ കെട്ടിടം പണിയുന്നതുവരെ സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നതിന് മദ്രസയിൽ സൗകര്യമൊരുക്കി ഖാസിയാരകം മഹല്ല് കമ്മിറ്റി. കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിനാണ് മഹല്ല് കമ്മിറ്റി തങ്ങളുടെ മഹ്ദനുൽ ഉലൂം മദ്രസ്സയിൽ അഭയം നൽകിയത്. 150-ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഏഴ് ഡിവിഷനും മദ്രസയിൽ ക്ലാസ് മുറികൾ തയ്യാറാക്കി. വെള്ളവും ശൗചാലയങ്ങളുമെല്ലാം കമ്മിറ്റി തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ച സ്‌കൂൾ മദ്രസയിൽ പ്രവർത്തനം തുടങ്ങി. പുതിയ കെട്ടിടം പണിയുന്നതിനായി നിലവിലെ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചതുമുതൽ കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും പി.ടി.എ.ക്കും ആധിയായിരുന്നു. സ്‌കൂൾ പ്രവർത്തിപ്പിക്കുന്നതിന് പുതിയ കെട്ടിടം കണ്ടെത്തുന്നതാണ് വെല്ലുവിളിയായത്. കെട്ടിടസൗകര്യത്തിനായി സമീപിച്ചവരെല്ലാം കൈയൊഴിഞ്ഞു. സർക്കാർ സ്കൂളിന് അഭയം നൽകിയാൽ പിന്നീട് പുലിവാലായാലോ എന്നു കരുതിയാണ് പലരും കൈവിട്ടത്. സംഭവം നാട്ടിൽ ചർച്ചയായതോടെ ഖാസിയാരകം മഹല്ല് കമ്മിറ്റി സ്‌കൂളിനെ ഏറ്റെടുക്കുകയായിരുന്നു. JUST IN 7 min ago മലേഷ്യയോട് തോല്‍വി; ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി Marketing Feature സെയ്ന്റ്ഗിറ്റ്‌സ്: പുതുതലമുറ കോഴ്സുകൾ, പഠനശാഖക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!