KSDLIVENEWS

Real news for everyone

239 സബ്‌ഇന്‍സ്‌പക്ടര്‍മാരടക്കം 700ലേറെ പേര്‍ക്ക്‌ പിഎസ്‌സി നിയമന ശുപാര്‍ശ

SHARE THIS ON

തിരുവനന്തപുരം: 239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ  പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ അയക്കുന്നു. പോലിസ്‌ വകുപ്പിൽ 239 സബ്‌ ഇൻസ്‌പക്ടർമാരുടെ ഒഴിവിലേക്ക്‌ വരും ദിവസങ്ങളിൽ പിഎസ്‌സി നിയമന ശുപാർശ അയച്ചു തുടങ്ങും. വനിതാ പോലിസിലേക്ക്‌ (ഡബ്ലിയുപിസി)86 പേർക്കും നിയമന ശുപാർശ അയക്കും. മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഒഴിവിലേക്ക്‌ 79 പേർക്കും ആരോഗ്യ വകുപ്പിൽ 57 അസിസ്‌റ്റന്റ്‌ സർജൻ ഒഴിവിലേക്കും  ഫയർ ആന്റ്‌ റസ്‌ക്യൂ സർവീസിൽ ഡ്രൈവർമാരുടെ  99 ഒഴിവിലേക്കും ഈ ആഴ്‌ച നിയമന ശുപാർശ അയക്കും.  ലോവർഡിവിഷൻ ക്ലാർക്ക്‌( വിവിധം തിരുവനന്തപുരം)–72, എൽപിഎസ്‌എ(തിരുവനന്തപുരം)– 50, എൽജിഎസ്‌ (വിവിധം തിരുവനന്തപരും)–43 എന്നീ തസ്‌തികളിലേക്കും  നിയമന ശുപാർശ അയക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!