അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈല്‍ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡില്‍ അപമാനിക്കുകയും പൊതുനിരത്തില്‍ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു.പിങ്ക് പോലീസ് പട്രോള്‍ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ചതില്‍ നിന്നും വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മീഷന്‍ പ്രാഥമികമായി വിലയിരുത്തി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
The post അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: കമ്മീഷന്‍ കേസെടുത്തു first appeared on MalayalamExpressOnline.

