KSDLIVENEWS

Real news for everyone

‘എങ്ങനെ നന്നായി ഭരിക്കാം’; മൂന്നുദിവസം മന്ത്രിമാര്‍ പഠനത്തില്‍ ആയിരിക്കും

SHARE THIS ON

തിരുവനന്തപുരം: ഈ മാസം 20 മുതൽ 22 വരെ കേരളത്തിലെ മന്ത്രിമാർ പഠനത്തിരക്കിലായിരിക്കും. എങ്ങനെ നന്നായി ഭരിക്കാമെന്നതാണ് വിഷയം. തലസ്ഥാനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ആണ് ‘പള്ളിക്കൂടം’.

ദിവസവും രാവിലെ 9.30 മുതൽ 1.30 വരെ ഒരുമണിക്കൂർ വീതമുള്ള ക്ളാസുകളിൽ ഒമ്പതെണ്ണത്തിന് മന്ത്രിമാർ ഹാജരാകണം. മന്ത്രിമാരിലേറെയും പുതുമുഖങ്ങളാണ്. ചിലർക്കെങ്കിലും ഭരണകാര്യങ്ങളിൽ പിടിപ്പുപോരെന്ന അണിയറ വർത്തമാനമുണ്ട്. മുഖ്യമന്ത്രിയാണ് പഠനക്കളരി എന്ന ആശയം മുന്നോട്ടുവെച്ചത്.


സാമൂഹിക മാധ്യമങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതുവരെ പഠനവിഷയങ്ങളിലുണ്ട്. കേരളത്തിലാദ്യമായാണ് മന്ത്രിമാർക്ക് ഇത്രയും വിപുലമായ പരിശീലനം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരാണ് അധ്യാപകർ. മുമ്പ് ഉമ്മൻചാണ്ടി സർക്കാരിലെ മന്ത്രിമാർ കോഴിക്കോട് ഐ.ഐ.എമ്മിൽ ഒരുദിവസം ക്ലാസിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!