KSDLIVENEWS

Real news for everyone

‘എടാ എടീ വിളി വേണ്ട’; പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

SHARE THIS ON

കൊച്ചി: പോലീസ് പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.


കേരളത്തിൽ അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരേ വ്യാപകമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്ന സുപ്രധാന നിർദേശവും ഇതേ ബെഞ്ച് ഇന്ന് മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തിന് ഭൂഷണമല്ല നോക്കുകൂലി, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു.


അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലംമുതൽ നോക്കുകൂലിക്കെതിരേ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!