അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസുകൾ അടക്കമുള്ള വിദ്യാലയ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമായി തീർന്നിരിക്കുന്നതിനാലും അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

