KSDLIVENEWS

Real news for everyone

ബീഫാത്വിമ ഉമ്മയുടെ കണ്ണുനീറിന് വിലയില്ലെ ?
കാസർഗോട്ടെ ജനങ്ങൾ കണ്ണു തുറക്കണം

SHARE THIS ON

കാസർഗോഡ് : വീടും സ്ഥലവും നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ ബീഫാത്വിമ ഉമ്മയുടെ സമരത്തിന്ന് തെല്ലും പരിഹാരമില്ല. ഉമ്മയുടെ ഈ കണ്ണുനീർ കാസർഗോഡ് ജനത കാണാതെ പോകരുത്! ചൂരിയിലെ സത്താർ എന്ന വ്യക്തിക്കെതിരെ തന്റെ 20 ലക്ഷം വഞ്ചനയിലൂടെ തട്ടിയെന്ന പരാതിയുമായി മാസങ്ങളായി ഉറക്കും ഊണുമില്ലാതെ നില്പ് സമരമടക്കം ഇപ്പഴും സമരം നടത്തുന്നത്. പരാതിയുമായി സത്താറിനെതിരെ അവർ സത്താറിന്റെ വീട്ടുമുറ്റത്ത് തനിക്ക് കിട്ടാനുള്ള ഇരുപത് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് നിൽപ് സമരവും നടത്തിയിരുന്നു
ആലമ്പാടി ബാഫഖി നഗറിൽ ചൂരിയിലെ നൗഷാദിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥലം കാണിചാണ് വീട് കെട്ടിത്തരാം എന്ന് വിശ്വസിപ്പിച്ചാണത്രെ ബീഫാത്വിമ ഉമ്മയിൽ നിന്നും സത്താർ പണം തട്ടിയത്. നൗഷാദിന്റെ സഹോദരന്റെ ഭാര്യ നഫീസയുടെ വ്യാജ ഒപ്പിട്ട് ഒരു ധാരണാപത്രം ഉണ്ടാക്കി നൽകിയതായും ഇവർ നേരത്തെ വാർത്ത സമ്മേളനത്തിൽ വരെ പറഞ്ഞിരുന്നു. എന്നാൽ നൽകിയ സ്ഥലം അനീസ എന്ന സ്ത്രീയുടെ പേരിലാണെന്ന് പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായി.

മറ്റൊരാളുടെ വീടും സ്ഥലവും നൽകി 20 ലക്ഷം വാങ്ങി വഞ്ചിച്ച ഉമ്മയ്ക്ക് കണ്ണുനീർ മാത്രം‌…ഈ കണ്ണുനീറിന് ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്നാണ് കാസർഗോട്ടെ പൊതു സമൂഹത്തോട് ബീഫാത്വിമ ഉമ്മക്ക് കേണയായി അഭ്യർത്ഥിക്കാനുള്ളത്.

നിയമത്തിന്റെയും പൊതുസമൂഹത്തിന്റെയും സഹായം ആവശ്യപ്പെടുകയാണ് ബീഫാത്വിമ ഉമ്മ. കാരണം അവർക്ക് ആൺ മക്കളില്ല….മകളുടെ സ്വർണ്ണാഭരണങ്ങൾ വിറ്റ് കൊണ്ടാാണ് സ്വന്തമായ വീടെന്ന സ്വപ്നം കണ്ട് സത്താർ എന്ന വ്യക്തിക്ക് 20 ലക്ഷം രൂപ നൽകിയത്. പീന്നീടാണ് അത് മറ്റൊരാളുടെ വീടും സ്ഥലവും ആണെന്ന് മനസിലായത്. താൻ വഞ്ചിക്കപ്പെട്ടുവെന്നും തന്റെ 20 ലക്ഷം രൂപ കൊണ്ട് സത്താർ മകളുടെ വിവാഹം നടത്തി സുന്ദരമായി ജീവിക്കുമ്പോൾ ബീഫാത്വിമ ഉമ്മ കണ്ണുനീറിനാൽ ദിവസങ്ങൾ തള്ളി നീക്കുന്നു. വലിയൊരു കടും കൈക്ക് ഇനിയൊരു അവസ്ഥ ഉണ്ടാക്കല്ലെ എന്നാണ് പൊതു സമൂഹത്തോട് ബീഫാത്വിമ ഉമ്മക്ക് പറയാനുള്ളത്? വീട്ടുടമസ്ഥൻ പോലും അറിയാതെ വ്യാജ ഒപ്പിട്ട് വീടും സ്ഥലവും നൽകി താമസം തുടങ്ങിയപ്പോഴാണ് ഇത് മറ്റൊരാളുടെ വീടാണെന്ന് അറിയുന്നത്….താൻ വഞ്ചിക്കപ്പെട്ടാതാണെന്ന് അറിഞ്ഞ വീട്ടുടമസ്ഥൻ കനിവ് കാട്ടിയത് കൊണ്ടാണ് പെട്ടെന്ന് ഇറക്കി വിടാത്തത്.

ഇനിയൊരു തുണ്ടു ഭൂമി പോലും വാങ്ങാനോ വാടകയ്ക്ക് താമസിക്കാനോ ഉള്ള സാമ്പത്തികം പോലും ഇല്ലാത്ത ഈ ഉമ്മയുടെ മുഴുവൻ തുകയും നിയമത്തിന്റെ വഴിയിൽ നിന്ന് കണ്ടുകെട്ടിയോ / എങ്ങനെയോ അത് തനിക്ക് വാങ്ങി നൽകണമെന്ന് ഈ ഉമ്മ നിറ കണ്ണുകളോടെ സമൂഹത്തോട് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!