മെഡിസെപ്: കാസർകോട് ജില്ലയിൽ 164 പേർക്ക് അനുവദിച്ചത് 51 ലക്ഷം

കാസർകോട്: മെഡിസെപ് നിലവിൽവന്ന് രണ്ടുമാസം പിന്നിടുമ്പോള്‍ ജില്ലയില്‍ 164 പേര്‍ക്കായി അനുവദിച്ചത് 51.38 ലക്ഷം രൂപ. ജില്ലയിലെ മൊത്തം ഗുണഭോക്താക്കളിൽനിന്ന് ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ച പ്രീമിയത്തിന്റെ ഇരട്ടിയോളം രൂപയാണ് ഈ തുക. പെന്‍ഷന്‍കാരും ജീവനക്കാരുമുള്‍പ്പെടെ 31,670 പേരാണ് ജില്ലയിലെ മെഡിസെപ് ഗുണഭോക്താക്കള്‍. ഇവരില്‍ നിന്ന് പ്രീമിയം തുകയായി 31ലക്ഷത്തിൽപരം രൂപയാണ് ഇതിനകം ഈടാക്കിയത്. ജില്ലയില്‍ എട്ട് സ്വകാര്യ ആശുപത്രികളിലും ആറ് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് മെഡിസെപ് സേവനം ലഭ്യമാകുന്നത്. മംഗളൂരു കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ സൗകര്യമുണ്ട്

