വിമാനത്തില്‍ പുകവലിച്ച മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്

മംഗളൂരു: വിമാനത്തില്‍ പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസെടുത്തു. കാസർകോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെതിരെയാണ് (24) കേസ്. അബൂദബിയില്‍ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്തത്. വിമാനം മംഗളൂരുവില്‍ എത്താറായപ്പോള്‍ ശുചിമുറിയില്‍ സിഗരറ്റ് വലിക്കുകയായിരുന്നു. വിമാന അധികൃതർ നല്കിയ പരാതിയില്‍ ബജ്പെ പൊലീസാണ് കേസെടുത്തത്.

