മുളിയാർ ആലൂർ സ്വദേശിയുടെ കാഞ്ഞങ്ങാട്ടെ കോട്ടേഴ്സിൽ നിന്നും അഞ്ചുകിലോ ചന്ദനമുട്ടികൾ ഫോറെസ്റ്റ് പിടികൂടി

കാഞ്ഞങ്ങാട്: ഇഖ്ബാൽ നാഗറിലെ ഐശ്വര്യ കോട്ടേഴ്സിൽ താമസക്കാരനായ മുളിയാർ സ്വദേശി അലൂർ തായത്ത് അബൂബക്കാറിന്റെ വസതിയിൽ ഒളിപ്പിച്ചു വെച്ച അഞ്ചുകിലോ ചന്ദനമുട്ടികൾ കാഞ്ഞങ്ങാട് ഫോറെസ്റ്റ് പിടികൂടി. രഹസ്യ വിവത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിലാണ് ഐശ്വര്യ കോട്ടേഴ്സിൽ ഒളിപ്പിച്ചുവെച്ച ചെത്തിമിനുക്കിയ ചന്ദനമുട്ടികൾ പിടികൂടിയത്.ഇവിടെ സ്ഥിരമായിട്ട് ചന്ദനം വാങ്ങുന്നതായും വിൽക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതി ഒലിവിവിലാണ്. ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരായ സെക്‌ഷൻ ഫോറെസ്റ്റ് ഓഫീസർ വിനോദ്കുമാർ, ഷിഹാബുദീൻ, വിശാഖ്, ഗിരീഷ്, ജിതിൻ, അനശ്വര തുടങ്ങിയവർ പറഞ്ഞു.

