താജുൽ ഉലമയും നൂറുൽ ഉലമയും പുതു നൂറ്റാണ്ടിലെ നവോത്ഥാന നായകർ: മജീദ് ഫൈസി

കുമ്പള: ആദർശ കേരളത്തിന്റെ ആശയും ആവേശവുമായിരുന്ന താജുൽ ഉലമയും നൂറുൽ ഉലമയും മുസ്ലിം കേരളത്തിന്റെ നവോത്ഥാന നായകരും മാതൃക ജീവിതത്തിലൂടെ സമൂഹത്തിന് ദിശാബോധം നൽകിയ പണ്ഡിത ശ്രേഷ്ഠരുമായിരുന്നുവെന്ന് സമസ്ത കുമ്പള മേഖല പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അഭിപ്രായപ്പെട്ടു.
ആ പണ്ഡിത മഹാത്മാക്കൾ തങ്ങളുടെ സഞ്ചാരപതയിൽ കൊളുത്തിവെച്ച ദീപശിഖയുടെ വെളിച്ചതിലാണ് ഇന്നും സമൂഹം സഞ്ചരിക്കുന്നത്.
ഇത്തരം മഹാത്മാക്കളുടെ ജീവിതം മാതൃകയാക്കാൻ പുതുതലമുറ തെയ്യാറാവണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
മജ്ലിസുൽ ഉലമാഇ സഅദിയ്യീൻ (എം.യു.എസ്) കുമ്പള സോൺ സംഘടിപ്പിച്ച താജുൽ ഉലമാ നൂറുൽ അനുസ്മരണവും വാർഷിക കൗൺസിലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജില്ലാ ഫിനാൻസ് സെക്രട്ടറി അഷ്റഫ് സഅദി ആരിക്കാടി അദ്ധ്യക്ഷം വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി മുനീർ അഹ്മദ് സഅദി അനുസ്മരണ പ്രഭാഷണം നടത്തി മഹ്മൂദ് സഅദി കൊടിയമ്മ ഹംസ സഅദി മുഗു ബഷീർ സഅദി ഉപ്പിന ശാഹുൽ ഹമീദ് സഅദി കൊടിയമ്മ ഫാറൂഖ് സഅദി നാങ്കി സവാദ് സഅദി പെർവാഡ് മുസ്തഫ സഅദി ഉളുവാർ സംബന്ധിച്ചു ഹനീഫ് സഅദി സ്വാഗതവും അബ്ദുൽ ലത്തീഫ് സഅദി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി
ബഷീർ സഅദി ഉപ്പിന (പ്രസിഡന്റ്) അബ്ദുൽ ലത്തീഫ് സഅദി കുമ്പോൽ (ജന: സെക്രട്ടറി) ഷാഹുൽ ഹമീദ് സഅദി കൊടിയമ്മ (ഫിനാൻസ്) മഹ്മൂദ് സഅദി കൊടിയമ്മ ഹംസ സഅദി മുഗു (വൈസ്: പ്രസിഡന്റ്) സവാദ് സഅദി പെർവാഡ് മുസ്തഫ സഅദി (സെക്രട്ടറി) കൊടിയമ്മ തെരഞ്ഞെടുത്തു
💥💥💥

