KSDLIVENEWS

Real news for everyone

പലസ്തീന്‍: സിപിഎമ്മിന്റെ റാലിയില്‍ സമസ്ത പങ്കെടുക്കും, ലീഗും പങ്കെടുക്കണം- ഉമര്‍ ഫൈസി മുക്കം

SHARE THIS ON

കോഴിക്കോട്: സി.പി.ഐ.എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സമസ്ത പങ്കെടുക്കുമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. ഇത്തരം വിഷയങ്ങളില്‍ ലീഗ് പങ്കെടുക്കണമെന്നും എന്നാല്‍ ലീഗ് പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് തുല്യതയില്ലാത്ത മര്‍ദ്ദനം നേരിടുന്നവരാണ് പലസ്തീന്‍ ജനത. നിരായുധരായ പലസ്തീന്‍ ജനതയെ അവരുടെ ഭൂമി കൈയേറി ആട്ടി ഓടിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനില്‍ക്കുക എന്നുള്ളത് മനുഷ്യത്വമുള്ളവരുടെ കടമയാണ്. അതിനുവേണ്ടി ആര് നിന്നാലും അവരുടെ കൂടെ നില്‍ക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ബില്ലും, ഏക സിവില്‍കോഡും കൊണ്ടുവന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോട് സമസ്ത സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!