KSDLIVENEWS

Real news for everyone

കൊച്ചി നഗരമധ്യത്തില്‍ വെച്ച്‌ യുവതിയുടെ കൈ വെട്ടി

SHARE THIS ON

കൊച്ചി: നഗരമധ്യത്തില്‍ വെച്ച്‌ യുവതിയുടെ കൈ വെട്ടി. കലൂര്‍ ആസാദ് റോഡില്‍ വെച്ച്‌ പതിനൊന്ന് മണിക്കായിരുന്നു സംഭവം.

ഇതര സംസ്ഥാനക്കാരിയായ യുവതിക്കാണ് വെട്ടേറ്റത്.

രണ്ട് സത്രീകള്‍ നടന്നുപോകുന്നതിനിടെ ബൈക്കില്‍ വന്ന യുവാവ് ഇവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും യുവതിയുടെ കയ്യിന് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും മുന്‍പ് ഒരു കടയില്‍ ജോലി ചെയ്തിരുന്നെന്നും തമ്മില്‍ പ്രണയത്തിലാവുകയും ശേഷം പിരിയുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രണയ നൈരാശ്യമായിരിക്കാം അക്രമത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!