KSDLIVENEWS

Real news for everyone

കാസർകോട് ജില്ലയില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു

SHARE THIS ON

ഉദുമ: ജില്ലയില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണം. ഉദുമ തച്ചങ്ങാട് തെരുവുനായകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ചെയുമാണ് തെരുവുനായകള്‍ ആക്രമിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയിക്കുന്നു

തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വാക്സിനേഷന്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ഇതിനെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!