KSDLIVENEWS

Real news for everyone

ബിജെപിയെ തോല്‍പ്പിക്കാൻ ഒന്നിച്ച്‌ നില്‍ക്കണം, കോണ്‍ഗ്രസ് അത് ചെയ്തില്ല; തോല്‍വിയില്‍ കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി

SHARE THIS ON

പാലക്കാട്: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോല്‍വിയിലേക്ക് പോകുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസ് തയ്യാറായില്ല. എല്ലാവരും ഒന്നിച്ച്‌ നിന്നാല്‍ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!