KSDLIVENEWS

Real news for everyone

പൊലീസ് സ്ക്വാഡ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം അറസ്റ്റില്‍.

SHARE THIS ON

നിയമവിദ്യാര്‍ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാൻസിസ്(39), ആലുവ തൈക്കാട്ടുകര ഡിഡി ഗ്ലോബല്‍ മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയ്ക്ക് പിന്നാലെ രക്ഷപ്പെട്ട പ്രതികളെ പൊലീസ് സംഘം തൃശൂര്‍ ഇരിങ്ങാലക്കുട ടൗണില്‍ നിന്ന് വാഹനത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.കഴിഞ്ഞ മാസം 15ന് രാത്രി 12 നായിരുന്നു സംഭവം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി 5 മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം തുടങ്ങിയവയും കവര്‍ന്നതായാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!