ആശ്വാസം ; രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 16000 ലേക്ക് ; കോവിഡ് മുക്തരുടെ എണ്ണം ഒരു കോടിയിലേക്കും ; ലക്ഷവും ;
24 മണിക്കൂറിനിടെ 16,505 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 214 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക് എത്തി. ഇന്നലെ മാത്രം 16,505 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,03,40,470 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 214 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,49,649 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവര്‍ 2,43,953 ആണ്.
ഇന്നലെ മാത്രം 19,557 പേര്‍ രോഗമുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 99,46,867 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു

