സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 320 രൂപകൂടി 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിൽ സ്വർണവില രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. സ്പോട് ഗോൾഡ് വില ഔൺസിന് 1,917.76 ഡോളറായാണ് ഉയർന്നത്. ബ്രിട്ടനിലിൽ ഉൾപ്പടെ കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിലാണ് വിലയിൽ വർധനവുണ്ടായത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,826 രൂപയിലെത്തി.

