KSDLIVENEWS

Real news for everyone

മന്ത്രി ഇ.പി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശനെ മാറ്റി

SHARE THIS ON

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം പ്രകാശനെ മാറ്റി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാനസമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാൻ തീരുമാനിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണസമയം കണ്ണൂരിൽ ശ്രദ്ധിക്കാനാണ് മാറ്റമെന്നാണ് പാർട്ടി വിശദീകരണം. അതേസമയം മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയാണ് മാറ്റത്തിന് പിന്നിലെ കാരണമെന്നും സൂചനയുണ്ട്. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്നും പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നു.
2018ലാണ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശൻ മാസ്റ്റർ നിയമിതനായത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നേരത്തേയും മൂന്ന് പേരെ മാറ്റിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!