KSDLIVENEWS

Real news for everyone

ബമ്പ്രാണ പ്രിമിയർ ലീഗ് ക്രിക്കറ്റ്‌ ജേഴ്സി അഷ്‌റഫ്‌ കർള പ്രകാശനം ചെയ്തു

SHARE THIS ON

കുമ്പള: ഒലിവ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ബമ്പ്രാണ സംഘടിപ്പിക്കുന്ന പതിനഞ്ചാമതു ബി പി എൽ ക്രിക്കറ്റ് മത്സരത്തിൽ മാറ്റുരക്കുന്ന അൽഫല ക്രികറ്റ് ടീമിനുള്ള ദുബായിലെ സർക്കാർ സേവന ദാതാക്കളയ അൽ ജബീൻ ദുബായ് നൽകുന്ന ജെഴ്സി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അശ്‌റഫ്‌ കർള ടീം പ്രതിനിധി സാജുവിന് നൽകി പ്രകാശനം ചൈയ്തു.

കുമ്പള റോയൽ ഖുബ റെസ്റ്റോറന്റ്ൽ നടന്ന ചടങ്ങിൽ അൽജബീൻ മാനേജിങ്‌ ഡയറക്ടർ സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മുഖ്യ അതിഥിയായി സംബന്ധിച്ചു.

കായിക സാംസ്കാരിക മേഖലകളിലെ പ്രമുഖരായ എ കെ അരിഫ്, സയ്യിദ് ബദറുദ്ദീൻ തങ്ങൾ മാളിക,താജ്ജുദ്ദീൻ തങ്ങൾ മാളിക, അലി ഷഹാമ, കെ വി യുസഫ്, ഹനീഫ് പൊയ്യ, മുനീർ കുന്നിൽ, ഒലിവ് ക്ലബ്ബ് സാരഥികളായ ജുനൈദ്, റഹീം കെ കെ, കാലിദ് പാട്ടം, ഹനീഫ് സ്പോർട്സ് വിന്നർ തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!