KSDLIVENEWS

Real news for everyone

മലപ്പുറത്ത് വിദ്യാര്‍ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

SHARE THIS ON

മലപ്പുറം തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി ബസില്‍ നിന്ന് തെറിച്ചുവീണതില്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു.

തിരൂരങ്ങാടി ഗവണ്മെന്‍റ് സ്കൂളിലെ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസമാണ് ബസില്‍ നിന്ന് തെറിച്ചുവീണത്.

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയതിനു ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ആണ് മുന്‍വശത്തെ വാതിലില്‍ നിന്ന് വിദ്യാര്‍ഥിനി പുറത്തേക്ക് വീണത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കൂടാതെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു . അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്ന് വിലയിരുത്തിയാണ് നടപടി. ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കില്ല , തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകടത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കിലെ സ്കൂള്‍ പരിസരങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!