KSDLIVENEWS

Real news for everyone

99-41 കിറുകൃത്യം; ഇവിടെയുണ്ട്​ പ്രവചനസിംഹം അല്‍ അമീന്‍

SHARE THIS ON

ദുബൈ: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ചാനലുകളുടെയും പത്രങ്ങളുടെയും എക്​സിറ്റ്​ പോളുകളും സർവേയുമെല്ലാം പൊട്ടിപ്പൊളിഞ്ഞ്​ നിൽക്കു​േമ്പാൾ ദുബൈയിലിരുന്ന്​ അക്ഷരം തെറ്റാതെ പ്രചവനം നടത്തിയിരിക്കുകയാണ്​ തൃശൂർ ചാവക്കാട്​ അണ്ടത്തോട്​ സ്വദേശി അൽ അമീൻ. തെരഞ്ഞെടുപ്പ്​ ഫലം വരുന്നതിന്​ തൊട്ടുമുൻപത്തെ ദിവസം ഫേസ്​ബുക്കിലും വാട്​സാപ്പ്​ ഗ്രൂപ്പുകളിലുമാണ്​ അമീൻ ത​െൻറ പ്രവചനം പോസ്​റ്റ്​ ചെയ്​തത്​. എൽ.ഡി.എഫിന്​ 99 സീറ്റും യു.ഡി.എഫിന്​ 41 സീറ്റും എൻ.ഡി.ക്ക്​ പൂജ്യവുമാണ്​ അമീൻ പ്രവചിച്ചത്​. ഫലം വന്നപ്പോൾ, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, കിറുകൃത്യം. പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ വാട്​സാപ്പ്​ ഗ്രൂപ്പുകളിൽ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്​ എന്നല്ലാതെ ഇങ്ങനെയൊരു പ്രവചനം നടത്തിയത്​ ആദ്യമായാണെന്ന്​ 27കാരനായ അമീൻ പറയുന്നു. നാട്ടിൽ ട്രാവൽസിൽ ​ജോലി ചെയ്​തിരുന്ന അമീൻ ജോലി തേടിയാണ്​ ദുബൈയിൽ എത്തിയിരിക്കുന്നത്​. നിലവിൽ സഹോദരി സുമയ്യയുടെ കുടുംബത്തോടൊപ്പം ദിബ്ബ അൽഹിസനിലാണ്​ താമസം. ഒരു മാസമായി ​തെരഞ്ഞെടുപ്പ്​ പ്രവചനം ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്യണമെന്ന്​ ആലോചിക്കുന്നു. 120 സീറ്റ്​ ​വരെ ലഭിക്കുമെന്നായിരുന്നു കണക്ക്​ കൂട്ടൽ. പക്ഷെ, തെരഞ്ഞെടുപ്പ്​ അടുത്തപ്പോൾ പ്രതിപക്ഷം ഉണർന്ന്​​ പ്രവർത്തിച്ചതും സ്വർണക്കടത്ത്​, പി.എസ്​.സി നിയമനം, ആഴക്കടൽ മത്സ്യ ബന്ധനം തുടങ്ങിയവയും ഇടതുപക്ഷത്തി​െൻറ സീറ്റ്​ കുറക്കുമെന്ന്​ കരുതി. അങ്ങിനെയാണ്​ 99- 41ൽ പ്രചവനം നടത്തിയത്​. ഇത്​ വെറും ‘തള്ളാണ്​’ എന്നായിരുന്നു ആദ്യം വന്ന കമൻറുകൾ. കുറച്ച്​ കുറക്കാൻ പറ്റുമോ എന്ന്​ പോലും പലരും ചോദിച്ചു. പ്രവചനം കിറുകൃത്യമായെങ്കിലും അമീന്​ പ്രത്യേക രാഷ്​ട്രീയ പാർട്ടിയോട്​ ചായ്​വില്ല. ഓരോ സമയത്തെ രാഷ്​ട്രീയ പാർട്ടികളുടെ നിലപാടും സ്​ഥാനാർഥിയുടെ ഗുണഗണങ്ങളും പരിഗണിച്ചായിരിക്കും വോട്ട്​. പിണറായി സർക്കാറിന്‍റെ ജനകീയ നയങ്ങളും പ്രളയം, നിപ, കോവിഡ്​ പോലുള്ള ദുരന്തങ്ങളെ മികച്ച രീതിയിൽ നേരിട്ടതുമാണ്​ ഇടതുപക്ഷത്തിന്​ തുണയായതെന്നാണ്​ അമീ​െൻറ വിശ്വാസം. ഇത്​ കണക്കാക്കിയാണ്​ സീറ്റ്​ പ്രവചനം നടത്തിയത്​. മലേഷ്യയിൽ കളരി അഭ്യസിആയിരുന്ന ഉസ്താദ് ഹംസ ഗുരുകളുടെ മകനായ അൽഅമീൻ അവിവാഹിതനാണ്​. ബി.കോം ബിരുദദാരിയായ അമീൻ അയാട്ട പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്​. യു.എ.ഇയിൽ നല്ലൊരു ജോലിയാണ്​ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!