KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ വിദേശയാത്ര; യുഎഇ യാത്ര തടഞ്ഞപ്പോള്‍ യുഎസിലേക്ക്; ഒപ്പം ഭാര്യയും

SHARE THIS ON

തിരുവനന്തപുരം: യുഎഇയിലെ നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ പരിപാടിയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ നീക്കം. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തിനുള്ള യാത്രാനുമതിയാണ് വിദേശകാര്യ വകുപ്പ് നിഷേധിച്ചത്. പകരം ചീഫ് സെക്രട്ടറി വി.പി. ജോയി, ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക സെക്രട്ടറി, ടൂറിസം സെക്രട്ടറി എന്നിവരെയാണ് യുഎഇയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മേയ് ഏഴിന് അബുദാബിയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പ്രവാസി സംഘടനകള്‍ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരുന്നത്. യാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് സ്വീകരണ പരിപാടികളും ഒഴിവാക്കി. അതേസമയം അടുത്തമാസം എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകും. എട്ടാം തീയതി മുതല്‍ പതിമൂന്നാം തീയതി വരെയാണ് അദ്ദേഹത്തിന്‍റെ അമേരിക്കന്‍ സന്ദര്‍ശനം. വാഷിംഗ്ടണില്‍ നടക്കുന്ന ലോകകേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. നിയമസഭാ… The post മുഖ്യമന്ത്രിയുടെ വിദേശയാത്ര; യുഎഇ യാത്ര തടഞ്ഞപ്പോള്‍ യുഎസിലേക്ക്; ഒപ്പം ഭാര്യയും; കേന്ദ്രം തടയിട്ടാല്‍ അതും മുടങ്ങും appeared first on RashtraDeepika.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!