KSDLIVENEWS

Real news for everyone

വിദ്വേഷ പ്രസംഗക്കേസ്; പി സി ജോര്‍ജിന് വീണ്ടും നോട്ടീസയച്ച്‌ പൊലീസ്

SHARE THIS ON

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസയച്ച്‌ പൊലീസ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ഹാജരാകണമെന്ന് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇന്നലെയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം, ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കില്ല. തൃക്കാക്കരയില്‍ പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമായി കാണാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.വിദ്വേഷ പ്രസംഗത്തില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തൃക്കാക്കരയില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ജാമ്യ ഉപാധി ലംഘിച്ചിട്ടുണ്ടോ എന്നായിരുന്നു പരിശോധന. പത്രസമ്മേളനം അടക്കം എല്ലാ പരിപാടികളുടെയും ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സൈബര്‍ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു ദൃശ്യങ്ങളുടെ പരിശോധന. ഇതിനിടെയാണ് തൃക്കാക്കരയില്‍ പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമായി കാണാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിക്കുന്നത്.

നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചിരുന്നു. ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്‍റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയത്. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരജി പിന്‍വലിക്കുന്നതെന്ന് പി.സി ജോര്‍ജ് അറിയിച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതില്‍ അനുവദിച്ച ജാമ്യമാണ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പിന്നീട് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!