KSDLIVENEWS

Real news for everyone

പത്തനംതിട്ടയില്‍ വയോധികയ്ക്ക് നേരേ ലൈംഗികാതിക്രമം; ചെറുമകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

SHARE THIS ON

പത്തനംതിട്ട: പത്തനംതിട്ട അരുവാപുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവിനെതിരേയാണ് പരാതി. സംഭവത്തില്‍ 56 വയസ്സുള്ള പ്രതിയെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു.


കഴിഞ്ഞ 16 വര്‍ഷമായി വയോധിക ചെറുമകള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ഇവരുടെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. കോന്നിയിലെ ഐസിഡിഎസ് സൂപ്പര്‍വൈസറാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!