KSDLIVENEWS

Real news for everyone

പെർവാഡ് വാർഡ് ഉപതെരെഞ്ഞെടുപ്പ്
യു ഡി എഫ് കൺവൻഷൻ ആവേശമായി
എ കെ എം അഷ്റഫ് എം എൽ എ ഉത്ഘാടനം ചെയ്തു

SHARE THIS ON


കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന എം ജി നാസറിൻ്റെ തെരെഞ്ഞെടുപ്പ് കൺവൻഷൻ ജനപങ്കാളിത്തം കൊണ്ട് ആവേശമായി കേരളത്തിൽ തന്നെ ശ്രദ്ധ പതിഞ്ഞ ബിജെപി-സി പി എം കൂട്ട് കെട്ടുണ്ടാക്കിയ കുമ്പള ഗ്രാമ പഞ്ചായത്തിലെ പ്രസ്തുത വാർഡിലെ അയോഗ്യനാക്കപ്പെട്ട സി പി എം മെമ്പറുടെ ഒഴിവിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ട് കെട്ടിനെതിരെയുള്ള വിധി എഴുത്ത് കൂടിയാകും ഇതെന്ന് യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ അഡ്വ: സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു എ എം എ കാദർ സ്വാഗതം പറഞ്ഞു മുൻ ഡി സി സി പ്രിസിഡണ്ട് ഹക്കീം കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ല വൈ: പ്രിസിഡണ്ട് എം ബി യൂസുഫ്, സെക്രട്ടറിമാരായ അസീസ് മരിക്കെ, വി പി അബ്ദുൽ കാദർ, മണ്ഡലം ഭാരവാഹികളായ എം അബ്ബാസ്, അഷ്റഫ് കർള, എ കെ ആരിഫ്, മഞ്ചുനാഥ ആൾവ, ബ്ലോക്ക് കോൺഗ്രസ് പ്രിസിഡണ്ട് ലക്ഷമണ പ്രഭു, മണ്ഡലം പ്രിസിഡണ്ട് രവി പൂജാരി, കെ തിമ്മപ്പ ,കെ വി യൂസുഫ്, സയ്യിദ് ഹാദി തങ്ങൾ,നാസർ മൊഗ്രാൽ, ലോക്നാഥ് ഷെട്ടി,രവി രാജ് തുമ്മ, ഡോൾഫിൻ ഡിസൂസ,ദാസൻ കടപ്പുറം, ബി എൻ മുഹമ്മദാലി,സി എം ഹംസ മൊഗ്രാൽ, ജമീല സിദ്ധീക് ദണ്ഡ ഗോളി, എം പി ഖാലിദ്, ഹസ്സൻ ബത്തേരി ,റസ്സാക് കല്ലട്ടി, ബിഎ റഹ്മാൻ, യൂസുഫ് ഉളുവാർ, സത്താർ ആരിക്കാടി, സൈനുദ്ധീൻ ബദ്രിയ നഗർ, അബ്ദുൽ റഹ്മാൻ കുമ്പോൽ, അഷ്റഫ് പെർവാഡ്, കെ എം അബ്ബാസ്, അബ്ദുല്ല മടവൂർ, അബ്ബാസ് ബദ്രിയ നഗർ, മുഹമ്മദ് പേരാൽ, തുടങ്ങിയവർ സംബന്ധിച്ചു
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ നൂറ്റി ഒന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു ഭാരവാഹികളായി
വി പി അബ്ദുൽ കാദർ (ചെയർമാൻ) രവി പൂജാരി (ജന: കൺവീനർ) അഡ്വ: സക്കീർ അഹ്മദ് (ട്രഷറർ)
സയ്യിദ് ഹാദി തങ്ങൾ, ടി എം ശുഹൈബ്, സത്താർ ആരിക്കാടി, സൈനുദ്ധീൻ ബദ്രിയ നഗർ, (വർക്കിംഗ് ചെയർമാൻമാർ) നാസർ മൊഗ്രാൽ, കെ വി യൂസുഫ്, യൂസുഫ് ഉളുവാർ,അബ്ദുൽ റഹ്മാൻ കുമ്പോൽ, അഷ്റഫ് പെർവാഡ് (വർക്കിംഗ് കൺവീനർമാർ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!