KSDLIVENEWS

Real news for everyone

യൂത്ത് ലീഗ് ബെദിരയിൽ നേതൃസ്മൃതി സംഘടിപ്പിച്ചു: മുൻകാല നേതാക്കൾ കാണിച്ചു തന്നെ പാഥയിലൂടെ യൂത്ത് ലീഗിനെ ശക്തിപ്പെടുത്തുക: അസീസ് കളത്തൂർ

SHARE THIS ON

ബെദിര : മുസ്‌ലിം ലീഗിനെ നയിച്ച് ജന ഹൃദയങ്ങളിൽ ഇടം പിടിച്ച നേതാക്കളുടെ പ്രവർത്തനം മാതൃകയാക്കി പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ യൂത്ത് ലീഗ് പ്രവർത്തകർ തയ്യാറകണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അഭിപ്രായപ്പെട്ടു മുസ്‌ലിം യൂത്ത് ലീഗ് ബെദിര ശാഖ കമ്മിറ്റി സംഘടിപ്പിച്ച നേതൃസ്മൃതി എന്ന പേരിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ,ഉമർ ബാഫഖി തങ്ങൾ , ചെർക്കളം അബ്ദുല്ല , ബി പോക്കർ സാഹിബ് , ഉമ്മൻ ചാണ്ടി , എം.ഐ തങ്ങൾ എന്നി വരുടെ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യൂത്ത് ലീഗ് നേതാവും പ്രഭാഷകനും മായ മൂസ ബാസിത്ത് അനുസ്മരണ പ്രഭാഷണം നടത്തി ,മത സൗഹാർദ്ദത്തിന്റെ അംബാസഡറന്ന് എല്ലാവരും അംഗീകരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നേതൃത്വം കൊടുത്ത പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് , ഹിന്ദുവും കൃസ്താനിയും മുസൽമാനും മത മുള്ളവനും ഇല്ലാത്ത വരും ഒരുമയോ ടെ ജീവിക്കാൻ ഉദ്ബോധി ക്കുകയും അത് ജീവിതത്തിലൂടെ കാണിക്കുകയും ചെയ്ത തന്ന മുൻ കാല നേതാക്കളെ നമ്മൾ മാതൃകയാക്കി കൊണ്ടിരിക്കണ മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു പാരമ്പര്യത്തിൽ അധിഷ്ഠിതവും പുതിയ കാലഘട്ടത്തിന്‍റെ വികസനവും മാറ്റങ്ങളും ഉൾക്കൊണ്ടുള്ള രാഷ്ട്രീയമാണ് മുസ്‌ലിം ലീഗ് തുടർന്ന് പോവുന്നതന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു മുസ്‌ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ഹമീദ് ബെദിര അദ്ധ്യക്ഷനായി , യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , ബി.എസ് അബ്ദുല്ല , ബഷീർ ബി എം സി , കുഞ്ഞഹമ്മദ് ബഹ്റൈൻ , റഷീദ് ബെദിര , എം എസ് എഫ് മുൻസിപ്പൽ ജനറൽ സെക്രട്ടറി
സജീർ ബെദിര ,അബൂബക്കർ ബെദിര ആരിഫ് കരിപ്പൊടി, ബി.എം സി അബ്ബാസ്, മുഹമ്മദ് മാണി മൂലഹാരിസ് കീഴൂർ , സലാഹുദീൻ ബെദിര , ഹാരിസ് ബി.കെ , അബൂബക്കർ ബിഎസ് , നൗശാദ് ബി എം. സി , ഖലീൽ ബി.എസ് ബെദിര , റാശീദ് ബി എം സി , അബ്ദു റഹ്മാൻ ബി.എം സി , ഹനീഫ് പടുപ്പ് , അഹ്മമദ് ബെദിര , ബാഖിർ ബി.എസ് , മുസമ്മിൽ ബെദിര , നിഹാൽ ബെ
ദിര , ഹസീബ് ബി.കെ , സൈനുദ്ധീൻ ബെദിര , ഫയാസ് ബെദിര , ഖാദർ ബി.എം സി , റാസിഖ് ബി.എം സി , ഷംസീർ ബി.എം. സി
തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു

പടം: യൂത്ത് ലീഗ് ബെദിരയിൽ സംഘടിപ്പിച്ച നേതൃ സ്മൃതി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!