KSDLIVENEWS

Real news for everyone

‘ഹരിത’ പ്രവർത്തകർക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല; കടുത്ത മാനസികപീഡനം നേരിടുന്നു -ഫാത്തിമ തഹ് ലിയ

SHARE THIS ON

കോഴിക്കോട്: ‘ഹരിത’ പ്രവർത്തകർക്ക് മുസ് ലിം ലീഗിൽ നിന്ന് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ് ലിയ. ആഗസ്റ്റ് 25ന് നടത്തിയ ചർച്ചയോടും അതിലെ തീരുമാനങ്ങളോടും വിയോജിപ്പുണ്ട്. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം താൻ കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫാത്തിമ തഹ് ലിയ വ്യക്തമാക്കി.

എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നൽകിയ 10 പെൺകുട്ടികളും താനും ഇപ്പോഴും വേട്ടയാടപ്പെടുകയാണ്. കുടുംബത്തിലും ചുറ്റുപാടിലും ജോലി സ്ഥലങ്ങളിലും നിന്നുള്ള അനുഭവങ്ങൾ പറയാവുന്നതിലും അപ്പുറമാണ്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!