അഭിപ്രായങ്ങൾ പാർട്ടി വേദിയിൽ മാത്രം ; പരസ്യ പ്രതികരണം പാടില്ല : സുധാകരൻ

കാസർകോട് : കോൺഗ്രസിൽ അഭിപ്രായ പ്രകടനങ്ങൾ ഏറെയാണെന്നും അത് സംഘടന ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുകൊണ്ടാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി പറഞ്ഞു . പുതിയ ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിന്റെ സ്ഥാനാരോഹണചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രവർത്തകർക്കും നേതാക്കൾക്കും ഏതു അഭിപ്രായവും പറയാം . എന്തു വിമർശനങ്ങളും ഉന്നയിക്കാം . പക്ഷെ അവയൊക്കെ പാർട്ടീവേദികളാൽ മാത്രമായിരിക്കണം . പരസ്യപ്രതികരണം നടത്തുന്നത് അനുവദിക്കാൻ കഴിയില്ല . അതു പാർട്ടിക്കു ഗുണകരമാകില്ല . കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും പ്രതികരണങ്ങളുമാണ് എല്ലാവരും നടത്തേണ്ടത്- അദ്ദേഹം ഓർമ്മിപ്പിച്ചു . രാജ്യത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക പിന്നിൽ കോൺഗ്രസിന്റെ ശക്തിയാണ് . പാർട്ടിയെ സ്വാതന്ത്ര്യാനന്തര കാലത്തെ ശക്തിയിലേയ്ക്ക് തിരിച്ചു കൊണ്ടു പോകാൻ പുതിയ പ്രസിഡന്റ് പി കെ ഫൈസലിനു കഴിയട്ടെ എന്ന് സുധാകരൻ ആശംസിച്ചു.സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഹക്കീം കുന്നിൽ ആധ്യക്ഷം വഹിച്ചു . രാജ്മോഹൻ ഉണ്ണിത്താൻ എം പി , എൻ എനൈലിക്കുന്ന് എം എൽ എ . മുസീം ലീഗ് നേതാവ് സി ടി അഹമ്മദലി , കോൺഗ്രസ് നേതാക്കളായ സി കെ ശ്രീധരൻ , ക പികുഞ്ഞിക്കണ്ണൻ , മീനാക്ഷി ബാലകൃഷ്ണൻ , കെ വി ഗംഗാധരൻ , പി എ അഷ്റഫലി , ബാലകൃഷ്ണൻ പെരിയ എന്നിവരും എം പി തോമസും സംബന്ധിച്ചു . എന്നാൽ കോൺഗ്രസ് നേതാക്കളായ കെ നീലകണ്ഠൻ , സുബ്ബയ്യ റൈ തുടങ്ങിയവരുടെ അസാന്നിധ്യം ശ്രദ്ധേയമായി

