KSDLIVENEWS

Real news for everyone

അടച്ചിട്ട വീട്ടില്‍ തല തകര്‍ത്ത നിലയില്‍ മൃതദേഹം; മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയില്‍, പ്രതികള്‍ക്കായി തിരച്ചില്‍

SHARE THIS ON

കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിനെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

കർണാടക സ്വദേശിയായ രമേശ് (42) ആണ് കൊല്ലപ്പെട്ടത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് വെള്ളിയാഴ്ച രാത്രി ഏഴരയോടെ രമേശിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.

തല അടിച്ച്‌ ചിതറിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മാരകായുധങ്ങളോ കല്ലുകളോ ഉപയോഗിച്ച്‌ ക്രൂരമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് തൊട്ടുപിന്നാലെ കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന രണ്ട് പേർ വീടിന്റെ പരിസരത്തുനിന്നും ഓടി രക്ഷപ്പെടുന്നത് കണ്ടതായി നാട്ടുകാർ മൊഴി നല്‍കിയിട്ടുണ്ട്.

വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!