KSDLIVENEWS

Real news for everyone

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന മാതാവിനെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു

SHARE THIS ON

നാദാപുരം: ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പടുത്തിയ മാതാവിനെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മൂന്നരയോടെയാണ് കുട്ടികളുട മാതാവ് മുംതാസിനെ ആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാംപുറത്തെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്.

കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റില്‍ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലീസിനോട് വ്യക്തമാക്കി. സെപ്റ്റംബര്‍ 27ന് രാത്രി ഒമ്ബതു മണിയോടെയാണ് മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിന്‍, ഫാത്തിമ നൗഹ എന്നിവരെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവസമയത്ത് വീടിെന്‍റ മുകള്‍നിലയിലാണ് കുട്ടികളോടൊപ്പം ഇവര്‍ ഉണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന ഭര്‍തൃസഹോദരിയും മാതാവും താഴത്തെ മുറികളിലായിരുന്നു.

വീടിന് പിറകുവശത്തെ വാതില്‍ തുറന്ന് തറവാടിന് വീടിനോട് ചേര്‍ന്ന കിണറ്റില്‍ എറിയുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

ആദ്യം ആണ്‍കുട്ടി റസ്വിനെയാണ് കിണറ്റില്‍ ഇട്ടത്. മുറിയില്‍ തിരിച്ചെത്തി രണ്ടാമത്തെ കുട്ടി നൗഹയെയും വെള്ളം കോരുന്ന കുളിമുറിയുടെ വിടവിലൂടെ കിണറ്റിലേക്ക് എറിയുകയായിരുന്നു. കൃത്യത്തിന് ശേഷം ബന്ധുവിനെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിച്ച ശേഷം ഇവരും കിണറ്റില്‍ ചാടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന മുംതാസിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം റിമാന്‍ഡിലായ പ്രതിയെ വെള്ളിയാഴ്ചയാണ് തെളിവെടുപ്പിനായി നാദാപുരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

വീട്ടില്‍ എത്തിയതോടെ നിയന്ത്രണം നഷ്ടമായ പ്രതി വികാരാധീനയായി വിങ്ങിപ്പൊട്ടി. ഇവരെ സ്ഥലത്തെത്തിയ വിവരം അറിഞ്ഞ് അയല്‍വാസികളടക്കം നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!