ഐഎംസിസി ഷാർജ കണ്ണൂർ ജില്ലാ കമ്മറ്റി നടത്തിയ എസ് എ പുതിയവളപ്പിൽ അനുസ്മരണം ഖാൻ പാറയിൽ ഉദ്ഘാടനം ചെയ്തു.

ഷാർജ: ഷാർജ
ഐ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ട് എസ് എ പുതിയവളപ്പിൽ അനുസ്മരണം നടത്തി. വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശവും ഉയർത്തിപ്പിടിച്ച മഹാനായ നേതാവിയിരുന്നു എന്ന് പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് ഐ എം സി സി യു എ ഇ ജനറൽ സെക്രട്ടറി ഖാൻ പാറയിൽ അഭിപ്രായപ്പെട്ടു. അനീസ് റഹ്മാൻ നീർവ്വേലി അദ്ധ്യക്ഷം വഹിച്ചു. താഹിർ അലി പൊറപ്പാട് , മനാഫ് കുന്നിൽ , ഹനീഫ് തുരുത്തി ,യൂനസ് അതിഞ്ഞാൽ എന്നിവർ പ്രസംഗിച്ചു. മജീദ് കയ്യങ്കോട് സ്വാഗതവും റഫീഖ് പാപ്പിനശ്ശേരി നന്ദിയും പറഞ്ഞു.

