KSDLIVENEWS

Real news for everyone

ഓപൺ ജീപ്പിൽ വിദ്യാർഥികളുടെ കറക്കം, സ്‌കൂട്ടർ യാത്രികയെ ഇടിച്ചിട്ടു; നാട്ടുകാർ ജീപ്പ് കനാലിൽ തള്ളിയിട്ടു

SHARE THIS ON

കോതമംഗലം: തുറന്ന ജീപ്പിൽ വിദ്യാർഥികളുടെ കറക്കം. നിയന്ത്രണം വിട്ട ജീപ്പ് സ്‌കൂട്ടർ യാത്രികയെ ഇടിച്ചിടുകയും ചെയ്തു. ഇതോടെ ക്ഷുഭിതരായ നാട്ടുകാർ ജീപ്പ് തള്ളി കനാലിൽ ഇട്ടു. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം. ഇന്ദിരാഗാന്ധി കോളജ് ദിനാഘോഷത്തോടനുബന്ധിച്ച് എട്ട് വിദ്യാർഥികളാണ് പകൽ മുഴുവൻ കോളജിന് സമീപത്തും കനാൽബണ്ട് റോഡുകളിലും തുറന്ന ജീപ്പിൽ കറങ്ങിയത്. 

സന്ധ്യയോടെ ജീപ്പ് നിയന്ത്രണംവിട്ട് സ്‌കൂട്ടർ യാത്രികയെ ഇടിച്ചുവീഴ്ത്തി. ഇതോടെ നാട്ടുകാർ ഇടപെടുകയും വിദ്യാർഥികളുമായി തർക്കമുണ്ടാകുകയും ചെയ്തു. ഈ സമയത്ത് ചിലർ ജീപ്പ് കനാലിലേക്ക് തള്ളിയിടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. പൊലീസെത്തി ജീപ്പ് കരക്കെടുക്കാൻ ശ്രമിച്ചെങ്കിലും അപകടമുണ്ടാക്കിയവരെ പിടികൂടിയ ശേഷം മതിയെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. 

രണ്ട് വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തതോടെ രാത്രി വൈകി ക്രെയിൻ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. അറസ്റ്റിലായവരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. മറ്റ് ആറു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!