KSDLIVENEWS

Real news for everyone

ശക്തമായ കാറ്റിലും മഴയിലും മുളിയാർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നാശ നഷ്ടം; വൈദ്യുതി വിതരണം താറുമാറായി

SHARE THIS ON

ബോവിക്കാനം: തുലാവർഷത്തിനൊപ്പം മിന്നലും വിശ്വരൂപം പുറത്തെടുത്തപ്പോൾ നാടു മുഴുവൻ ഇരുട്ടിൽ. മരങ്ങൾ വീണും ഇടിമിന്നലിൽ  വൈദ്യുതി വിതരണം പരക്കെ താറുമാറായി. കെഎസ്ഇബി ജീവനക്കാർ പുലർച്ചെ മുതൽ വിശ്രമമില്ലാതെ പണിയെടുത്തിട്ടും പൂർണമായി പുനഃസ്ഥാപിക്കാൻ ആയിട്ടില്ല. പലസ്ഥലങ്ങളിലും വൈദ്യുതി എത്താൻ ഇന്നു വൈകിട്ട് ആകുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു. കാലവർഷത്തിൽ പോലും ഇല്ലാത്ത രീതിയിലുള്ള മരംവീഴ്ചയാണ് കഴിഞ്ഞ രാത്രിയിലുണ്ടായത്. ഇതിനോടൊപ്പം ഇടിമിന്നലും ശക്തമായത് ആഘാതം വർധിപ്പിച്ചു. രാത്രി മുതൽ തന്നെ ജീവനക്കാർ കർമനിരതരായെങ്കിലും ശക്തമായ ഇടിമിന്നൽ തടസ്സമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!