KSDLIVENEWS

Real news for everyone

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; യുവാവ് കസ്റ്റഡിയിൽ

SHARE THIS ON

കോട്ടയം: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവൻതുരുത്തിലാണു ദാരുണ സംഭവം. ശിവപ്രസാദം വീട്ടിൽ ഗീത (58), മകൾ ശിവപ്രിയ (30) എന്നിവരാണു കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവായ പ്രതി വൈക്കം നേരെകടവ് സ്വദേശി നിധീഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ടാണു സംഭവം. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!