KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 6.55 കോടി ; മരണസംഖ്യ പതിനഞ്ച് ലക്ഷം കടന്നു .

SHARE THIS ON

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര കോടി കടന്നു. 6,75,673 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,55,13,293 ആയി ഉയര്‍ന്നു. മരണസംഖ്യ പതിനഞ്ച് ലക്ഷം പിന്നിട്ടു. 4,53,60,788 പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 2,17,986 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. 2,82,828 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത്തിയഞ്ച് ലക്ഷം കടന്നു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. മരണം 1.38 ലക്ഷവും പിന്നിട്ടു. നിലവില്‍ 4.28 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 4.51 ശതമാനം മാത്രമാണിത്. എണ്‍പത്തൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് അറുപത്തിനാല് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 1,75,307 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തേഴ് ലക്ഷം പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!