KSDLIVENEWS

Real news for everyone

കർഷകസമരം കോവിഡ് വ്യാപനത്തിനിടയാക്കും ; പ്രക്ഷോഭകരെ ഉടൻ മാറ്റണം ; സുപ്രീം കോടതിയിൽ ഹർജി

SHARE THIS ON

ന്യൂഡല്‍ഹി: കര്‍ഷകസമരം ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ ഉടന്‍ തന്നെ മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. അഭിഭാഷകന്‍ ഓം പ്രകാശ് പരിഹാര്‍ ആണ് ഹര്‍ജി നല്‍കിയത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. നാല് തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരക്കുന്നത്. അതിനിടെയാണ് അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിര മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്നതിന് ഈ സമരം തടസമാകുന്നുവെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങള്‍ക്കായി നിശ്ചയിച്ച സ്ഥലത്തേക്ക് മാറാന്‍ സമരക്കാരോട് ആവശ്യപ്പെടണമെന്നും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ സാമൂഹിക അകലം, മാസ്‌ക് ധരിക്കാന്‍ ഇവരോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹിയെ സ്തംഭിപ്പിച്ച്‌ കര്‍ഷകസംഘടനകളുടെ സമരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!