KSDLIVENEWS

Real news for everyone

അജ്ഞാത വാസത്തിന് അവസാനം കെ റെയില്‍ ചുമതല ശിവശങ്കറിന്‌

SHARE THIS ON

എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് ശിപാര്‍ശ.സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫീസില്‍ നിയമിച്ച്‌ അറിവോടെയായിരുന്നു എന്ന വിവരത്തിന്റെ അഠിസ്ഥാനത്തിലായിരുന്നു ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തിരുന്നത്.എന്നാല്‍ നിലവില്‍ ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി കഴിഞ്ഞു .

ഇനിയിപ്പോ തിരിച്ച്‌ കൊണ്ടുവരാമല്ലോ . മാത്രവുമല്ല കെ റൈലില്‍ നിന്ന് പിന്നോട്ട് പോകാതെ മുഖ്യന്‍ നില്‍ക്കുമ്ബോള്‍ ശിവശങ്കറിനെ പോലെ ഒരാള്‍ അത്യാവശം ആണ് . മാസങ്ങള്‍ നീണ്ട അജ്ഞാത വാസത്തിനൊടുവില്‍ എം.ശിവശങ്കര്‍ തിരിച്ചെത്തുന്നുവെന്നതാണ് വസ്തുത. കഴിഞ്ഞ ഇടതു സര്‍ക്കാരില്‍ കെ ഫോണ്‍ ്‌അടക്കമുള്ള വന്‍കിട പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശിവശങ്കറാണ്. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉന്നതതല സമിതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യുമ്ബോള്‍ ഏത് തസ്തികയില്‍ ശിവശങ്കര്‍ എത്തുമെന്ന ചര്‍ച്ചകളും സജീവമാണ്.

കെ റെയിലിന്റെ നടത്തിപ്പ് ചുമതല പോലും കിട്ടിയേക്കുമെന്ന സംശയം സജീവമാണ്.ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. രണ്ടു തവണത്തെ സസ്പെന്‍ഷന്‍ കാലവധി ഇന്നലെ അവസാനിചു .അതുകൊണ്ട് ശിവശങ്കറിന്റെ മടങ്ങി വരവ് ഏതു നിമിഷവുമുണ്ടാകും. തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് ശിവശങ്കര്‍. ഏതു തസ്തികയിലായിരിക്കും ശിവശങ്കറിന്റെ നിയമനം എന്നതാണ് നിര്‍ണ്ണായകം.

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്‌ട്രേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളിലാണ് അറസ്റ്റുണ്ടായിരുന്നത്.സ്വര്‍ണക്കടത്ത് കേസിന് ഇതുവരെ ക്ലൈമാക്സായിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്തില്‍, സര്‍ക്കാരിന്റെ അതിവിശ്വസ്തനായിരുന്ന ശിവശങ്കര്‍ കുടുങ്ങിയതിന്റെ ഞെട്ടലില്‍ നിന്ന് ഇടതു കേന്ദ്രങ്ങളില്‍ നിന്ന് ഇന്നും മാറിയിട്ടില്ല. വിഷയം പ്രതിപക്ഷം തിരഞ്ഞെടുപ്പ് നാളുകളില്‍ ആളിക്കത്തിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാമതും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ കത്താത്ത പന്തം പോലെയായി ആരോപണങ്ങളെല്ലാമെന്ന് മംഗളം എഴുതുന്നുത് .

എന്നാല്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ ഇ.ഡിക്ക് ആയില്ല. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ.ഡി പറയുന്നത്. അതും ഫലം കണ്ടില്ല. മുഖ്യമന്ത്രി ഇതുവരെ കടുത്ത ഭാഷയില്‍ ശിവശങ്കറിനെ വിമര്‍ശിച്ചിട്ടില്ല. ശിവശങ്കറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ വിശ്വസിച്ചിട്ടുമില്ലെന്നും മംഗളം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എന്നാല്‍ കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നതാണ് യാഥാര്‍ത്ഥ്യം.ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും ഇതു പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റല്‍ ജനറല്‍ എസ്.വി രാജു വാദിച്ചിരുന്നു.എന്നാല്‍ ശിവശങ്കറില്‍നിന്നു കണ്ടെടുത്ത പണം ഒരു കോടിയില്‍ താഴെയാണെന്നും അദ്ദേഹം അസുഖ ബാധിതനാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വാദം തള്ളിയത്. എന്ത് തന്നെയായാലും സസ്പെന്ഷന് കാലാവധി തീര്‍ന്ന സ്ഥിതിക്ക് മടങ്ങി വരവ് കാത്തിരിക്കുകയാണ് ഇടത് പാളയം . ഏതു സ്ഥാനമാകും നല്‍കുക എന്നതാണ് ഇനി കാണേണ്ടത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!