KSDLIVENEWS

Real news for everyone

ഗസ്സയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് ഹിരോഷിമയിലെ അണുബോംബിനേക്കാള്‍ മൂന്നിരട്ടി സ്ഫോടക വസ്തുക്കള്‍

SHARE THIS ON

ഗാസസിറ്റി: ഒക്ടോബര്‍ ഏഴിന് ശേഷം ഗസ്സയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 65,000 ടണ്‍ സ്ഫോടക വസ്തുക്കളും മിസൈലുകളും. ഇത് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബിനേക്കാള്‍ മൂന്നിരട്ടി ശേഷിയുള്ളതാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു.

45,000 മിസൈലുകളും അതിഭീകര ബോംബുകളുമാണ് യുദ്ധവിമാനങ്ങളില്‍നിന്ന് വര്‍ഷിച്ചത്. ഇവയില്‍ പലതും 2000 പൗണ്ട് ഭാരമുള്ള സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ടവയാണ്.

സാധാരണ ജനങ്ങളെയാണ് മിസൈലുകള്‍ കൂടുതലും ലക്ഷ്യമിടുന്നത്. ഇത് കൂടാതെ അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച, ഏകദേശം ഒമ്ബത് മിസൈലുകളും അധിനിവേശ ശക്തി വര്‍ഷിച്ചു കഴിഞ്ഞു.

ഇതില്‍ വൈറ്റ് ഫോസ്ഫറസ് പോലുള്ളവയുടെ ആവര്‍ത്തിച്ചുള്ള പ്രയോഗം ഏറെ വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ അതിക്രൂരമായ രീതിയില്‍ വംശഹത്യ നടത്തിയിട്ടും അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായിട്ടില്ലെന്നും സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു.

ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 22,438 പേരാണ് കൊല്ലപ്പെട്ടത്. 57,614 പേര്‍ക്ക് പരിക്കേറ്റു.

കൂടാതെ ഗസ്സയിലെ പകുതിയോളം കെട്ടിടങ്ങളും 70 ശതമാനം വീടുകളും ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നുകഴിഞ്ഞു. വീടുകളും കെട്ടിടങ്ങളും തകര്‍ന്നാണ് ഗസ്സയില്‍ കൂടുതല്‍ പേരും കൊല്ലപ്പെട്ടത്.

ആശുപത്രികള്‍, സ്‌കൂളുകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍, പ്രാര്‍ത്ഥനാലയങ്ങള്‍ എന്നിവയെല്ലാം തകര്‍ത്തവയില്‍ ഉള്‍പ്പെടും. ഗസ്സയിലെ 36 ആശുപത്രികളില്‍ എട്ടെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!