KSDLIVENEWS

Real news for everyone

അഗതി കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിൽ മുട്ടയും ഉൾപ്പെടുത്തി മുളിയാർ കുടുംബശ്രീ

SHARE THIS ON

ബോവിക്കാനം: മുളിയാർ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതി മുഖേന ഭക്ഷ്യധാന്യ കിറ്റിൽ മുട്ടയും ഉൾപ്പെടുത്തി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി അഗതി കുടുംബത്തിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഫെബ്രുവരി മുതൽ നൽകുന്ന ഭക്ഷ്യധാന്യ കിറ്റ് ലാണ് മുട്ടകൾ ഉൾപെടുത്തിയത്. മുളിയാർ കുടുംബശ്രീ സി ഡി എസ്സിൽ നിന്നും സി ഇ എഫ് ലോൺ ഉപയോഗിച്ച് വാങ്ങിയ മുട്ടക്കോഴികളുടെ മുട്ടയാണ് പദ്ധതിക്കായി നൽകുന്നത്. 42 ഗുണഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ട് മുളിയാർ കുടുംബശ്രീ എഗ്ഗ് ഫാർമസി പ്രൊഡ്യൂസേഴ്സ് ഗ്രൂപ്പ് എന്ന പേരിൽ രണ്ട് ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. ഇവരിൽ നിന്നും ശേഖരിച്ച മുട്ടകൾ ആണ് കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനാർദ്ദനൻ, വാർഡ് മെമ്പർമാരായ എസ് എം മുഹമ്മദ് കുഞ്ഞി, നാരായണിക്കുട്ടി, സത്യാ വതി, സിഡിഎസ് ചെയർപേഴ്സൺ കൈറുന്നിസ, റീന, പ്രിയ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!